കഴിഞ്ഞ 24 മണിക്കൂറിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച നാല് കപ്പലുകളെ ഇറാനിയൻ റവല്യൂഷണറി ഗാർഡ്സ് സേന (IRGC) തടഞ്ഞു.
അനധികൃതവും സുരക്ഷിതമല്ലാത്തതുമായ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെ നാവികസേന മുന്നറിയിപ്പ് വെടിവെപ്പ് നടത്തിയെന്നും, തുടന്ന് ഈ കപ്പലുകൾ ദിശ മാറ്റി സഞ്ചരിച്ചെന്നും സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഒമാൻ തീരത്തോട് ചേർന്നുള്ള പാത ഉപയോഗിക്കുന്ന ടാങ്കറുകളെ ലക്ഷ്യമിട്ട് ഇറാൻ അടുത്തിടെയായി ആക്രമണങ്ങൾ നടത്തുന്നുണ്ട്. തങ്ങളുടെ സമുദ്രപാത മാത്രം ഉപയോഗിക്കാനും സുരക്ഷിത യാത്രയ്ക്കായി പണം ഈടാക്കാനും ലക്ഷ്യമിട്ടാണ് ഇറാന്റെ ഈ നീക്കം.






