യുഎഇയിൽ കനത്ത ചൂടിനിടെ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത ; 48 ഡിഗ്രി വരെ താപനില ഉയർന്നേക്കാം

Possibility of rain and dust storms amidst intense heat- temperatures could rise up to 48 degrees.

യുഎഇയുടെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ (Convective clouds) രൂപപ്പെടാനും കനത്ത മഴ പെയ്യാനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നതിനാൽ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ട്.

ഉയർന്ന താപനില: മഴ മുന്നറിയിപ്പുണ്ടെങ്കിലും രാജ്യത്ത് ചൂട് കടുപ്പമായി തുടരും. ഉൾനാടൻ പ്രദേശങ്ങളിൽ താപനില 43°C മുതൽ 48°C വരെയും, തീരദേശ മേഖലകളിൽ 38°C മുതൽ 44°C വരെയും ഉയരാൻ സാധ്യതയുണ്ട്.

വാരാന്ത്യത്തിലെ കാലാവസ്ഥ:വെള്ളി (Friday): ഉച്ചയ്ക്ക് ശേഷം കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത. കാറ്റിന്റെ വേഗത 40 km/h വരെ എത്തിയേക്കാം.

ശനി, ഞായർ (Saturday & Sunday): ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം മേഘാവൃതമാകാനും മഴ പെയ്യാനും സാധ്യത. തിങ്കൾ (Monday): മഴ സാധ്യത തുടരുന്നതോടൊപ്പം പൊടിച്ചക്രവാതങ്ങൾക്കും സാധ്യത പ്രവചിക്കുന്നു. കടൽ നില: അറബിക്കടലിലും ഒമാൻ ഉൾക്കടലിലും കടൽ ശാന്തമായിരിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!