ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ ഗതാഗത നിയന്ത്രണം; ഇടത് ലൈൻ ഭാഗികമായി അടച്ചിടും

Traffic restrictions on Sheikh Khalifa bin Zayed International Road; left lane to be partially closed.

അബുദാബി ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ ഗതാഗത നിയന്ത്രണം.  ഇടത് ലൈൻ ഭാഗികമായി അടച്ചിടും

ജൂലൈ 31 വെള്ളി മുതൽ ആഗസ്റ്റ് 8 ശനി വരെയാണ് താൽക്കാലികമായി റോഡിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ബാധിക്കുന്ന ഭാഗം: ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ (E11) അബുദാബി ദിശയിലേക്ക് പോകുന്ന പാതയിലെ ഇടത് ലൈനാണ് (Left lane) അടച്ചിടുന്നത്. കാരണം: അൽ ദാഫ്ര മേഖലയിലെ ട്രാഫിക് മാനേജ്‌മെന്റ് സുഗമമാക്കുന്നതിന്റെയും റോഡ് പരിപാലന പ്രവൃത്തികളുടെയും ഭാഗമായാണ് ഈ നടപടി.

ഡ്രൈവർമാർക്കുള്ള നിർദ്ദേശം: ഈ വഴി യാത്ര ചെയ്യുന്നവർ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും, താൽക്കാലിക ട്രാഫിക് സൈനുകൾ, വേഗത പരിധി (Speed limit), ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ എന്നിവ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!