അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ കോക്കഞ്ചേരി(53), കാസർകോട് ബേക്കൽ മൌവ്വലിൽ താമസിക്കുന്ന കുമ്പള സ്വദേശി അഷ്റഫ്(54) എന്നിവരാണ് മരിച്ചത്. അബുദാബി ഷഹാമയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം.
ഷാർജയിൽ നിന്നാണ് ഇരുവരും അബുദാബിയിലെത്തിയത്. ആരിഫ ഇല്ലിയൻ ആണ് ഹംസയുടെ ഭാര്യ.. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി. നസീമയാണ് മുഹമ്മദ് അഷ്റഫിന്റെ ഭാര്യ. മക്കൾ: മുംതാസ്, മുനീർ, നജീല, അസ്ലമിയ്യ.






