ഷാർജയിൽ കാണാതായ സഹോദരിമാരെ അപ്പാർട്ട്മെന്റിൽ മ രി ച്ച നിലയിൽ കണ്ടെത്തി

Sisters reported missing in Sharjah found dead in their apartment.

ഷാർജയിൽ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട 20ഉം 22ഉം വയസ്സുള്ള രണ്ട് കസാഖ് സഹോദരിമാരെ ഷാർജയിലെ ഒരു അപ്പാർട്ട്മെന്റിൽ മ രിച്ച നിലയിൽ കണ്ടെത്തിയതായി ഷാർജ പോലീസ് സ്ഥിരീകരിച്ചു. ഒരു വർഷത്തിൽ താഴെയായി യുഎഇയിൽ ജോല ചെയ്തുവരികയായിരുന്നു ഇവർ.

കസാഖ് സഹോദരിമാരെ കാണാനില്ലെന്നും, താമസസൗകര്യം ഒരുക്കി നൽകിയ റഷ്യൻ സംസാരിക്കുന്ന ഒരു കസാഖ് വ്യക്തിയുമായി ഇവർ ബന്ധപ്പെട്ടിരുന്നുവെന്നും കാണിച്ച് നേരത്തെ വാട്‌സ്ആപ്പിൽ ഒരു പോസ്റ്റർ പ്രചരിച്ചിരുന്നു. പെൺകുട്ടികൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും ഫോണിലോ വാട്‌സ്ആപ്പിലോ ലഭ്യമാകുന്നില്ലെന്നും പോസ്റ്ററിൽ പറഞ്ഞിരുന്നു.

തുടർന്ന് കാണാതായതായി ലഭിച്ച പരാതിയെ തുടർന്ന് ഷാർജ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അപ്പാർട്ട്മെന്റിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മര ണകാരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അന്വേഷണം പൂർത്തിയായാൽ സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുമെന്ന് പോലീസ് അറിയിച്ചു. ഓഗസ്റ്റ് 28-ന് ഇവരുടെ ഭൗതികശരീരം കസാഖ്‌സ്താനിലേക്ക് കൊണ്ടുപോയി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി ഷാർജ പോലീസ് കസാഖ് അധികാരികളുമായി ചേർന്ന് പ്രവർത്തിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!