ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിലും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം കുറഞ്ഞുതന്നെ നിൽക്കുന്നു
വാരാന്ത്യ ദിവസങ്ങളെ അപേക്ഷിച്ച് തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലുകളുടെ എണ്ണത്തിൽ വലിയ മാറ്റമില്ലെന്ന് ചൊവ്വാഴ്ച റോയിട്ടേഴ്സ് പുറത്തുവിട്ട പ്രഥമിക കപ്പൽ ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 ദിവസത്തെ ശരാശരിയായ 14 കപ്പലുകൾ എന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോൾ, നിലവിൽ ഇത് അഞ്ചായി കുറഞ്ഞിരിക്കുകയാണ്.
കെപ്ലർ (Kpler) നൽകിയ വിവരമനുസരിച്ച്, നാല് കപ്പലുകൾ കടലിടുക്കിലേക്ക് പ്രവേശിക്കുകയും ഒന്ന് പുറത്തേക്ക് പോവുകയും ചെയ്തു. അതേസമയം, ട്രാസ്പോണ്ടറുകൾ ഓഫ് ചെയ്ത് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് റോയിട്ടേഴ്സ് വ്യക്തമാക്കി.
എന്നാൽ, ഹോർമുസ് കടലിടുക്കിലെ സ്ഥിതി “അതീവ മികച്ചതാണെന്നും” “രാത്രിയിൽ ശരാശരി 30 കപ്പലുകൾ” ഇതുവഴി കടന്നുപോകുന്നുണ്ടെന്നുമാണ് തിങ്കളാഴ്ച ട്രംപ് അവകാശപ്പെട്ടത്. യു.എസ് നേവിയുടെ സഹായത്തോടെ “ധാരാളം എണ്ണ എത്തുന്നുണ്ടെന്നും” വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ യു.എസ് പ്രസിഡന്റ് പറഞ്ഞു.





