അബുദാബി മുസഫ (ICAD III) പ്രദേശത്തെ ഒരു ഫാക്ടറിയിലുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും.
ഇന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് മുസഫയിലെ ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടൻ അടിയന്തര സേനാവിഭാഗങ്ങളും ഫയർഫോഴ്സ് ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
കഴിഞ്ഞ ദിവസം അബുദാബിയിലെ അൽ ബഹിയ പ്രദേശത്തുള്ള ഒരു ഫാമിലുണ്ടായ തീപിടിത്തം അധികൃതർ വിജയകരമായി നിയന്ത്രണവിധേയമാക്കിയിരുന്നു. അന്ന് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പൊതുജനങ്ങൾ ആശ്രയിക്കണമെന്ന് അബുദാബി പൊലീസ് അഭ്യർത്ഥിച്ചു.






