ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (RTA) നേതൃത്വത്തിൽ ഔദ് മേത്ത റോഡിൽ നിന്ന് അബുദാബി, പോർട്ട് റാഷിദ് ഭാഗങ്ങളിലേക്ക് പോകുന്ന പാലത്തിന്റെ സ്ലോ ലെയ്നിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടൽ പ്രഖ്യാപിച്ചു.
സെപ്റ്റംബർ 11 വെള്ളിയാഴ്ച രാത്രി 11 മണി മുതൽ ഞായറാഴ്ച പുലർച്ചെ 6 മണി വരെയാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. ഈ പ്രദേശത്തെ റോഡ് വികസന, അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് താൽക്കാലികമായി ഗതാഗതം വഴിതിരിച്ചുവിടുന്നത്.
ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്ന വാഹനയാത്രക്കാർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും, ലക്ഷ്യസ്ഥാനത്ത് സുഗമമായി എത്തിച്ചേരുന്നതിനായി അധിക യാത്രാ സമയം കണക്കിലെടുത്ത് റോഡിലെ ദിശാസൂചകങ്ങൾ പാലിക്കണമെന്നും ആർ.ടി.എ അഭ്യർത്ഥിച്ചു.






