ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് അമേരിക്ക വിസ നിഷേധിച്ചതിൽ കടുത്ത ഖേദം പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ (UN) സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. തുടർർച്ചയായ രണ്ടാം വർഷമാണ് യു.എൻ പൊതുസഭാ സമ്മേളനത്തിൽ (UN General Assembly) പങ്കെടുക്കുന്നതിൽ നിന്ന് ഫലസ്തീൻ നേതാവിനെ യു.എസ് തടയുന്നത്.
വിസ നിഷേധിച്ചതിനെത്തുടർന്ന്, യു.എന്നിലെ ഫലസ്തീൻ സ്ഥിരം പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്ക് മാത്രമായിരിക്കും വരാനിരിക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ അനുമതിയുണ്ടാകുക.
ഉച്ചകോടി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സെപ്റ്റംബർ 17-നാണ് മഹ്മൂദ് അബ്ബാസിനും മറ്റ് മുതിർന്ന ഫലസ്തീൻ ഉദ്യോഗസ്ഥർക്കും വിസ നൽകില്ലെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്.






