അബുദാബി യാസ് ഐലൻഡിൽ 600 കോടി ദിർഹത്തിന്റെ പുതിയ മെഗാ പദ്ധതി; ‘ദി വാദി’ കമ്മ്യൂണിറ്റി വരുന്നു

3,950 homes and luxury amenities: New AED 6 billion mega-project in Abu Dhabi; 'The Wadi' community coming up.

അബുദാബിയിലെ പ്രമുഖ വിനോദ-വിനോദസഞ്ചാര കേന്ദ്രമായ യാസ് ഐലൻഡിൽ (Yas Island) 600 കോടി ദിർഹം (6 Billion AED) ചെലവിൽ പുതിയ മിക്സഡ്-യൂസ് റെസിഡൻഷ്യൽ പദ്ധതിയായ ‘ദി വാദി’ (THE WADI) പ്രഖ്യാപിച്ചു. ഫ്ലാഗ് ഹോൾഡിംഗ് ഗ്രൂപ്പും റിപ്പോർട്ടാഷ് ഗ്രൂപ്പും ചേർന്നുള്ള സംയുക്ത സംരംഭമായ ‘കോസ്മോ ഡെവലപ്‌മെന്റ്സ്’ (Cosmo Developments) ആണ് പദ്ധതിക്ക് പിന്നിൽ.

600 കോടി ദിർഹം (ഏകദേശം 1.63 ബില്യൺ ഡോളർ) നിക്ഷേപത്തിലാണ് പദ്ധതി നിർമ്മിക്കുന്നത്.1,40,700 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുങ്ങുന്ന പദ്ധതിയിൽ സ്റ്റുഡിയോകൾ, 1, 2, 3 ബെഡ്‌റൂം അപ്പാർട്ടുമെന്റുകൾ ഉൾപ്പെടെ 3,950 റസിഡൻഷ്യൽ യൂണിറ്റുകൾ ഉണ്ടാകും.

വാണിജ്യ സമുച്ചയങ്ങൾ, കായിക-വിനോദ കേന്ദ്രങ്ങൾ, വാട്ടർഫ്രണ്ട് വാക്ക്‌വേകൾ, യാച്ച് മരീന (Yacht Marina), വാണിജ്യ സ്ഥാപനങ്ങൾ, ഒരു ആഡംബര ഹോട്ടൽ എന്നിവ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുന്നു.യു.എ.ഇയിലെ മനോഹരമായ താഴ്‌വരകളിൽ (Wadi) നിന്നും ജലാശയങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ഡിസൈനിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

കോസ്മോ ഡെവലപ്‌മെന്റ്സിന്റെ സംയുക്ത പങ്കാളിയായ റിപ്പോർട്ടാഷ് ഗ്രൂപ്പിനാണ് (Reportage Group) പദ്ധതിയുടെ നിർമ്മാണവും ദീർഘകാല മാനേജ്‌മെന്റ് ചുമതലകളും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!