യുഎഇയിൽ വ്യാജ സ്വദേശിവൽക്കരണം: 266 സ്വകാര്യ കമ്പനികളിലായി 377 നിയമലംഘനങ്ങൾ കണ്ടെത്തി

UAE detects 377 fake Emiratisation cases at 266 private firms

യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) 2026-ന്റെ ആദ്യ പകുതിയിൽ (H1 2026) നടത്തിയ പരിശോധനകളിൽ സ്വകാര്യ മേഖലയിലെ 266 കമ്പനികളിലായി 377 വ്യാജ സ്വദേശിവൽക്കരണ (Fake Emiratisation) കേസുകൾ കണ്ടെത്തി.

2026 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ നടത്തിയ ഫീൽഡ് പരിശോധനകളിൽ ആണ് 266 സ്വകാര്യ സ്ഥാപനങ്ങളിലായി 377 വ്യാജ സ്വദേശിവൽക്കരണ കേസുകളാണ് മന്ത്രാലയം കണ്ടെത്തിയത്.

നിയമലംഘനം നടത്തിയ ഓരോ സ്ഥാപനങ്ങൾക്കും വ്യാജമായി നിയമിച്ച ഓരോ പൗരനും 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴ ചുമത്തി. കൂടാതെ നൽകിയ സാമ്പത്തിക ആനുകൂല്യങ്ങളും നഫീസ് (Nafis) ഗ്രാന്റുകളും തിരിച്ചുപിടിക്കുകയും ചെയ്യും.

കേസുകളിൽ ഉൾപ്പെട്ട സ്ഥാപനങ്ങളെ മന്ത്രാലയത്തിന്റെ ഏറ്റവും താഴ്ന്ന തരംതിരിവായ ‘കാറ്റഗറി 3’ (Category 3)-ലേക്ക് മാറ്റുകയും പ്രോസിക്യൂഷൻ നടപടികൾക്കായി അറ്റോർണി ജനറലിന് കൈമാറുകയും ചെയ്തു.

വ്യാജ നിയമനത്തിന് കൂട്ടുനിന്ന സ്വദേശി ഉദ്യോഗാർത്ഥികളുടെ നഫീസ് ആനുകൂല്യങ്ങൾ റദ്ദാക്കുകയും അവരെ സാമ്പത്തിക തിരിമറി നിയമപ്രകാരം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്.

സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ മറികടക്കാൻ കൃത്രിമമാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!