യുഎഇയിൽ ശരത്കാലം ആരംഭിച്ചു ; മൂടൽമഞ്ഞ് മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Autumn has set in; Meteorological Centre issues fog warning.

യുഎഇയിൽ കഠിനമായ വേനൽക്കാലത്തിന് വിരാമമിട്ട് ഇന്ന് സെപ്റ്റംബർ 23 ന് പുലർച്ചെ 4.05-ഓടെ ശരത്കാലം (Autumn) ഔദ്യോഗികമായി ആരംഭിച്ചു. ഇന്ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) പ്രവചിച്ചിട്ടുണ്ട്.

കനത്ത മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി സുരക്ഷിത തലത്തിൽ നിന്നും താഴാൻ സാധ്യതയുള്ളതിനാൽ രാജ്യത്തിന്റെ ചില തീരദേശ, ഉൾനാടൻ മേഖലകളിൽ എൻ.സി.എം (NCM) റെഡ്, യെല്ലോ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രധാന നഗരങ്ങളിലെ ഇന്ന് പ്രതീക്ഷിക്കുന്ന താപനില:

അബുദാബി: ഉയർന്ന താപനില 41°C, കുറഞ്ഞത് 29°C

ദുബായ്: ഉയർന്ന താപനില 39°C, കുറഞ്ഞത് 31°C

ഷാർജ: ഉയർന്ന താപനില 40°C, കുറഞ്ഞത് 27°C

ഉച്ചയ്ക്ക് ശേഷം കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ (Convective clouds) രൂപപ്പെടാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ മേഖലകളിൽ രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം കുത്തനെ ഉയരുകയും ലഘുവായ മൂടൽമഞ്ഞിന് സാധ്യതയുണ്ടാവുകയും ചെയ്യും.

തെക്കുകിഴക്ക് / വടക്കുകിഴക്കൻ ദിശകളിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!