യുഎഇയിൽ കഴിഞ്ഞ നാല് വർഷത്തിനിടെ (2022-2025) ഭാരമേറിയ ചരക്ക് വാഹനങ്ങൾ (Heavy trucks) ഉൾപ്പെട്ട 1,136 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം (Ministry of Interior). വാഹനങ്ങളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതും ടയറുകളുടെ തകരാറുകളുമാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.
2022: 208 അപകടങ്ങൾ
2023: 271 അപകടങ്ങൾ
2024: 332 അപകടങ്ങൾ (ഏറ്റവും ഉയർന്ന സംഖ്യ)
2025: 325 അപകടങ്ങൾ
ആകെ: 1,136 അപകടങ്ങൾ
അപകടങ്ങളുടെ പ്രധാന കാരണങ്ങൾ: ഹെവി ട്രക്കുകളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തത്, ടയർ പൊട്ടിത്തെറിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ വീഴ്ചകൾ, വാഹനം ഓടിക്കുമ്പോഴുള്ള ശ്രദ്ധക്കുറവ് എന്നിവയാണ് അപകടങ്ങൾക്ക് പ്രധാന കാരണമായി കണ്ടെത്തിയത്.
ദീർഘദൂരം സർവീസ് നടത്തുന്നതും കനത്ത ഭാരം ചുമക്കുന്നതുമായ വലിയ വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് മുൻപ് അവയുടെ മെക്കാനിക്കൽ തകരാറുകളും ടയറുകളുടെ ഗുണനിലവാരവും പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ട്രക്ക് ഉടമകൾക്കും ഡ്രൈവർമാർക്കും കർശന നിർദ്ദേശം നൽകി.






