അബുദാബിയിൽ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡ്രൈവർമാർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി
തീരദേശ, റോഡ് മേഖലകളിൽ കാഴ്ചപരിധി (Horizontal visibility) ഗണ്യമായി കുറഞ്ഞതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു.
മൂടൽമഞ്ഞുള്ള സമയങ്ങളിൽ വേഗത കുറയ്ക്കണമെന്നും, റോഡുകളിലെ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകളിൽ കാണിക്കുന്ന താൽക്കാലിക വേഗപരിധി കൃത്യമായി പാലിക്കണമെന്നും അബുദാബി പൊലീസ് അഭ്യർത്ഥിച്ചു.
മൂടൽമഞ്ഞ് മാറിയതോടെ പ്രധാന റോഡുകളിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വേഗപരിധി നിയന്ത്രണങ്ങൾ നീക്കി സ്പീഡ് ലിമിറ്റുകൾ സാധാരണ നിലയിലേക്ക് ഉയർത്തിയതായി അധികൃതർ വ്യക്തമാക്കി.
ഇത്തരം കാലാവസ്ഥയിൽ വാഹനങ്ങൾ തമ്മിൽ മതിയായ സുരക്ഷിത അകലം പാലിക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ മാത്രം ഹാസാർഡ് ലൈറ്റുകൾ (Hazard lights) ഉപയോഗിക്കണമെന്നും ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു.






