ദുബായിൽ ഭാവി ഗതാഗത സംവിധാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി, ഡ്രൈവർരഹിത (Autonomous) സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ‘ദുബായ് മൊബിലിറ്റി ലാബ്സ്’ (Dubai Mobility Labs) ആരംഭിച്ചു. ദുബായ് സിലിക്കൺ ഒയാസിസിലാണ് (Dubai Silicon Oasis) ഈ പുതിയ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (RTA), ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയും (DIEZ) സംയുക്തമായാണ് പദ്ധതിക്ക് തുടക്കമിട്ടത്. 2030-ഓടെ ദുബായിലെ ആകെ യാത്രകളുടെ 25 ശതമാനവും ഡ്രൈവർരഹിത വാഹനങ്ങളിലാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെയ്പ്പാണിത്.
ആർ.ടി.എ (RTA), ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി (DIEZ) എന്നിവർ ചേർന്ന് ദുബായ് സിലിക്കൺ ഒയാസിസിലാണ് പരീക്ഷണകേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. 2030-ഓടെ ദുബായിലെ മൊത്തം യാത്രകളുടെ 25 ശതമാനവും ഡ്രൈവർരഹിത (Autonomous) ഗതാഗത സംവിധാനങ്ങളിലേക്ക് മാറ്റുക എന്ന ലക്ഷ്യം കൈവരിക്കുക.
ഭാവി ഗതാഗത സാങ്കേതികവിദ്യകളുടെ ആഗോള ഹബ്ബായി ദുബായിയെ മാറ്റുന്നതിനും, രാജ്യാന്തര തലത്തിലെ വിദഗ്ദ്ധർക്കും ഗവേഷകർക്കും അവസരമൊരുക്കുന്നതിനും ഈ സംരംഭം വഴിതുറക്കും.






