ഡിജിറ്റൽ ദുബായിയുടെ ഭാഗമായ ദുബായ് ഡാറ്റാ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്‌മെന്റ് (Dubai Data and Statistics Establishment) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ദുബായിലെ ജനസംഖ്യ 48 ലക്ഷം (4,807,185) പിന്നിട്ടു. 2026-ന്റെ തുടക്കം മുതൽ ഇതുവരെ 2,26,885 പേരുടെ വർദ്ധനവാണ് ജനസംഖ്യയിലുണ്ടായിട്ടുള്ളത്.
30 മുതൽ 34 വയസ്സുവരെയുള്ള പ്രായക്കാരാണ് ദുബായ് ജനസംഖ്യയിൽ ഏറ്റവും കൂടുതൽ—ഏകദേശം 15.45%.
അഡ്മിനിസ്ട്രേറ്റീവ് റെക്കോർഡുകൾ, സ്മാർട്ട് സിസ്റ്റങ്ങൾ എന്നിവ തത്സമയം നിരീക്ഷിച്ചാണ് ഡിജിറ്റൽ ദുബായ് കൃത്യമായ ജനസംഖ്യാ കണക്കുകൾ പുറത്തുവിടുന്നത്. ചുരുങ്ങിയത് ആറുമാസമെങ്കിലും ദുബായിൽ താമസിക്കുന്നവരെയാണ് ജനസംഖ്യാ കണക്കെടുപ്പിൽ ഉൾപ്പെടുത്തുന്നത്.





