ഇത്തിഹാദ് റെയിൽ (Etihad Rail) പാസഞ്ചർ സ്റ്റേഷനുകളിൽ യാത്രക്കാർക്കായി സ്മാർട്ട് പാർക്കിംഗ് സംവിധാനം ഒരുക്കുന്നതിനായി ‘ക്യു മൊബിലിറ്റി’ (Q Mobility), ‘പാർക്കിൻ’ (Parkin) എന്നീ കമ്പനികളുമായി പുതിയ തന്ത്രപ്രധാനമായ കരാറിൽ ഒപ്പുവെച്ചു.
ഇതുപ്രകാരം നിലവിൽ പ്രവർത്തനക്ഷമമായ നാല് സ്റ്റേഷനുകളിലും ഡിജിറ്റൽ പേയ്മെന്റ് സൗകര്യത്തോടു കൂടിയ മികച്ച പാർക്കിംഗ് സേവനങ്ങൾ ലഭ്യമാകും. ഇന്ന് ഒക്ടോബർ 1 വ്യാഴാഴ്ച ആണ് ഈ പുതിയ കരാർ പ്രഖ്യാപിച്ചത്.
ക്യു മൊബിലിറ്റി (Q Mobility): അബുദാബി, അൽ ദൈദ് (ഷാർജ), ഫുജൈറ സ്റ്റേഷനുകളിലെ പാർക്കിംഗ് സൗകര്യങ്ങൾ നിയന്ത്രിക്കും.
പാർക്കിൻ (Parkin): ദുബായ് സ്റ്റേഷനിലെ (അൽ യാലായിസ് സ്റ്റേഷൻ) പാർക്കിംഗ് സൗകര്യങ്ങളുടെ ചുമതല നിർവഹിക്കും.
സുരക്ഷിതമായതും എളുപ്പത്തിലുള്ളതുമായ ഡിജിറ്റൽ പേയ്മെന്റ് ഓപ്ഷനുകളോടെയുള്ള ഏകീകൃത പാർക്കിംഗ് മാനേജ്മെന്റ് സംവിധാനമാണ് ആദ്യ ഘട്ടത്തിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.






