ഇത്തിഹാദ് റെയിലിൽ (Etihad Rail) ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ ട്രെയിൻ ടിക്കറ്റിനൊപ്പം ‘നൊൽ’ വൺ-ഡേ പാസും (nol one-day pass) ബുക്ക് ചെയ്യാം. ട്രെയിൻ യാത്രയ്ക്ക് ശേഷം ദുബായ് മെട്രോ, ട്രാം, ആർ.ടി.എ ബസുകൾ എന്നിവയിൽ ഒരൊറ്റ QR കോഡ് ഉപയോഗിച്ച് തുടർയാത്ര സാധ്യമാക്കുന്നതാണ് ഈ പുതിയ സംവിധാനം.
ഇത്തിഹാദ് റെയിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ യാത്രക്കാർക്ക് ആർ.ടി.എയുടെ (RTA) റെഗുലർ അല്ലെങ്കിൽ ഗോൾഡ് വൺ-ഡേ നൊൽ പാസ് തിരഞ്ഞെുടുക്കാം.
റെഗുലർ വൺ-ഡേ പാസ്: ഒരാൾക്ക് 22 ദിർഹം (Dh22)
ഗോൾഡ് വൺ-ഡേ പാസ്: ഒരാൾക്ക് 42 ദിർഹം (Dh42)
ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ, ദുബായ് ട്രാം, നിർദ്ദിഷ്ട സോണുകളിലെ ആർ.ടി.എ പൊതു ബസുകൾ എന്നിവയിൽ ഈ പാസ് ഉപയോഗിക്കാം. (ഇന്റർസിറ്റി, സീസണൽ ബസുകൾ ഇതിൽ ഉൾപ്പെടില്ല).
ടിക്കറ്റ് വാങ്ങുന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ QR കോഡ് പാസ് ആക്റ്റിവേറ്റ് ചെയ്യാം. ട്രെയിൻ യാത്ര ചെയ്യുന്ന അതെ ദിവസം തന്നെ പാസ് ഉപയോഗിക്കണമെന്ന് നിർബന്ധമില്ല.
ഇത്തിഹാദ് റെയിലിന്റെ അൽ യലായീസ് സ്റ്റേഷൻ (Al Yalayis Station) ജൂമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനുമായി (Jumeirah Golf Estates Metro Station) കാൽനടപ്പാലം വഴി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ, ആർ.ടി.എയുടെ F38 ഫീഡർ ബസ് സർവീസും (നിരക്ക് Dh3 മുതൽ) ഇവിടെ നിന്ന് ലഭ്യമാണ്.






