ദുബായിൽ പുതിയ ഷോപ്പിംഗ് വിപ്ലവം : അൽ ഖൈൽ റോഡിൽ പുതിയ ‘സ്‌കൈലൈറ്റ് മാൾ’ 2027-ൽ തുറക്കും

Dubai Retail announces Skylight Mall

ദുബായ് റീട്ടെയിൽ (Dubai Retail) തങ്ങളുടെ ഏറ്റവും പുതിയ ഷോപ്പിംഗ് സമുച്ചയമായ ‘സ്‌കൈലൈറ്റ് മാൾ’ (Skylight Mall) പ്രഖ്യാപിച്ചു. അൽ ഖൈൽ റോഡിൽ 1.3 മില്യൺ ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ഈ സൂപ്പർ-റീജിയണൽ മാൾ 2027-ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

1.3 മില്യൺ ചതുരശ്ര അടി ഗ്രോസ് ലീസബിൾ ഏരിയയിൽ (GLA) നിർമ്മിക്കുന്ന മാളിൽ 360-ലധികം പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ, ഡൈനിംഗ്, എന്റർടൈൻമെന്റ് സെന്ററുകൾ എന്നിവ ഉണ്ടായിരിക്കും.ജുമൈറ വില്ലേജ് ട്രയാംഗിൾ (JVT), ജുമൈറ ഐലൻഡ്‌സ്, ദി സ്പ്രിംഗ്‌സ് തുടങ്ങിയ പ്രധാന ജനവാസ മേഖലകളിലുള്ളവർക്ക് എളുപ്പത്തിൽ എത്തുവാൻ സാധിക്കുന്ന രീതിയിലാണ് മാളിന്റെ സ്ഥാനം.

മികച്ച വാസ്തുവിദ്യയും വിശാലമായ ഇന്റീരിയർ സൗകര്യങ്ങളും ഉൾപ്പെടുത്തി ഷോപ്പിംഗും വിനോദവും സംയോജിപ്പിച്ചാണ് മാൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നിലവിൽ 58 മാളുകളും ലൈഫ്‌സ്റ്റൈൽ സെന്ററുകളും നിയന്ത്രിക്കുന്ന ദുബായ് റീട്ടെയിലിന്റെ പ്രധാന പോർട്ട്‌ഫോളിയോയിലേക്ക് (ഇബ്ൻ ബത്തൂത്ത മാൾ, ഡ്രാഗൺ മാർട്ട്, ബ്ലൂവാട്ടേഴ്സ്, പാം വെസ്റ്റ് ബീച്ച് തുടങ്ങിയവ) പുതിയതായി കൂട്ടിച്ചേർക്കപ്പെടുന്ന കേന്ദ്രമാണിത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!