ഫ്ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി

health update on flydubai pilot Captain Smit Machchhar

അബുദാബിയിലെ ഇന്ത്യൻ എംബസി ഫ്ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യനില സംബന്ധിച്ച് പുതിയ വിവരങ്ങൾ പുറത്തുവിട്ടു. സെപ്റ്റംബർ 30-ന ഉണ്ടായ ആ ക്ര മണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് എംബസി അറിയിച്ചു.

ക്യാപ്റ്റൻ സ്മിത് മച്ചാർ ആരോഗ്യനില വീണ്ടെടുത്ത് വരികയാണെന്നും സ്ഥിരമായ പുരോഗതിയുണ്ടെന്നും എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യൻ എംബസി അറിയിച്ചു.

പൈലറ്റിന്റെ കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും പ്രാദേശിക ഭരണകൂടങ്ങളുമായും എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന FZ1073 ഫ്ലൈ ദുബായ് വിമാനത്തിൽ വെച്ചാണ് കോ-പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ചത്. യു.എ.ഇ അറ്റോർണി ജനറൽ ഈ സംഭവത്തെ ഭീകരാക്രമണശ്രമമായാണ് വിശേഷിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!