ഖനന മേഖലയ്ക്ക് കരുത്തേകാൻ അഖബ-അൽ ഷിദിയ-മാൻ റെയിൽവേ പദ്ധതി; ചരിത്രപരമായ സംരംഭത്തിന് തുടക്കമിട്ട് യുഎഇയും ജോർദാനും

Jordan, UAE break ground on $2.5 billion Aqaba–Maan railway

അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനും ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനും ചേർന്ന് ജോർദാനിലെ അഖബ-അൽ ഷിദിയ-മാൻ റെയിൽവേ പദ്ധതിക്ക് (Aqaba-Al-Shidiya-Maan Railway Project) തറക്കല്ലിട്ടു.

2.5 ബില്യൺ ഡോളർ (ഏകദേശം) ചിലവിൽ നിർമ്മിക്കുന്ന 403 കിലോമീറ്റർ നീളമുള്ള റെയിൽവേ ശൃംഖലയാണിത്. ജോർദാനിലെ അഖബ തുറമുഖത്തെ അൽ ഷിദിയ, ഘോർ അൽ സഫി എന്നിവിടങ്ങളിലെ പ്രധാന ഖനന കേന്ദ്രങ്ങളുമായി ഇത് ബന്ധിപ്പിക്കും.

ഖനികളിൽ നിന്ന് തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള ഗതാഗതം സാധ്യമാകുന്നതിലൂടെ യാത്രാച്ചെലവ് കുറയ്ക്കാനും, സപ്ലൈ ചെയിൻ കാര്യക്ഷമത വർദ്ധിപ്പിക്കാനും, ജോർദാനിലെ കയറ്റുമതിയുടെ മത്സരശേഷി ഉയർത്താനും ഈ പദ്ധതി സഹായിക്കും.

ജോർദാൻ-എമിറാത്തി റെയിൽവേ കമ്പനിയാണ് ഈ പദ്ധതി വികസിപ്പിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്‌യാന്റെ സാന്നിധ്യത്തിലാണ് പദ്ധതി ഒപ്പുവെച്ചത്.

അഖബയിലെ കിംഗ് ഹുസൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശൈഖ് ഖാലിദ് ബിൻ മുഹമ്മദിനെ ജോർദാൻ രാജാവ് കിംഗ് അബ്ദുള്ള രണ്ടാമൻ ഔദ്യോഗികമായി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഈ പദ്ധതി നിർണ്ണായകമാണെന്ന് ശൈഖ് ഖാലിദ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!