ദുബായ് നഗരസഭയുടെ (Dubai Municipality) പുതിയ സർക്കുലർ പ്രകാരം, ദുബായിലെ 44-ൽ അധികം പ്രദേശങ്ങളിൽ വില്ലകളിലും കെട്ടിടങ്ങളിലും പങ്കിട്ട താമസസൗകര്യം (Shared accommodation) അനുവദിക്കാൻ തീരുമാനിച്ചു. നഗരത്തിലെ ജീവിതനിലവാരം ഉയർത്തുന്നതിനും അനധികൃത താമസരീതികളും തിരക്കും കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി.
ഇതിൽ ചില പ്രദേശങ്ങൾ കുടുംബങ്ങൾക്ക് മാത്രമായുള്ള ഷെയറിങ് താമസസൗകര്യങ്ങൾക്കായി (Families-only sharing accommodation) പ്രത്യേകമായി മാറ്റി വെച്ചിട്ടുണ്ട്.
നഗരത്തിലെ ജനസാന്ദ്രതയും തിരക്കും കുറയ്ക്കുക,അനധികൃതവും നിയന്ത്രണമില്ലാത്തതുമായ താമസരീതികൾ തടയുക,താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും മികച്ച ജീവിതസാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുക,സമൂഹത്തിൽ സുസ്ഥിരത നിലനിർത്തുക എന്നിവയാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്






