അബുദാബി അൽ ദഫ്ര മേഖലയിലെ ഒരു വെയർഹൗസിൽ ഇന്നലെ ഒക്ടോബർ 11 ഞായറാഴ്ചയുണ്ടായ തീപിടിത്തം അബുദാബി പോലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും ചേർന്ന് പൂർണ്ണമായി നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
വിവരം ലഭിച്ച ഉടൻ തന്നെ അബുദാബി പോലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി തീ അണയ്ക്കുകയും സ്ഥിതിഗതികൾ പൂർണ്ണ നിയന്ത്രണത്തിലാക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും, അടിസ്ഥാനരഹിതമായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിരുന്നു.






