യുഎഇയുടെ കിഴക്കൻ, ഉൾ മേഖലകളിൽ ഇന്ന് ശക്തമായ മഴയ്ക്കൊപ്പം കനത്ത ആലിപ്പഴ വീഴ്ചയും ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു. മരുഭൂമിയിലെ റോഡുകളിൽ ആലിപ്പഴം കുന്നുകൂടിയതും, മലയോര പാതകളിൽ അരുവികൾ രൂപപ്പെട്ട് ചെളിവെള്ളം കുത്തിയൊഴുകിയതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
-
ഷാർജ: മലെയ്ഹ (Mleiha), അൽ മദാം (Al Madam), അൽ ഉഖൈദിർ (Al Ukhaidir) എന്നിവിടങ്ങളിൽ കനത്ത ആലിപ്പഴ വീഴ്ചയും ശക്തമായ മിന്നലും രേഖപ്പെടുത്തി.
-
അൽ ഐൻ: അൽ ഐന്റെ പടിഞ്ഞാറൻ മേഖലകളിൽ രാത്രി വൈകിയും കനത്ത മഴ തുടരുകയും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു.
-
ഹത്ത റോഡ് & റസൽഖൈമ: അൽ വതാൻ റോഡിൽ (Al Watan Road) വെള്ളപ്പൊക്കത്തിന് സമാനമായി ചെളിവെള്ളം കുത്തിയൊഴുകി. റസൽഖൈമയിലെ ഷൗക്കയിലും (Shawkah) മഴ റിപ്പോർട്ട് ചെയ്തു.
-
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (NCM) ജാഗ്രതാ നിർദ്ദേശം:
-
മലയോര മേഖലകളിൽ മിന്നൽ പ്രളയത്തിന് (Flash Flood) സാധ്യതയുള്ളതിനാൽ ജനങ്ങൾ താഴ്വരകളിലേക്കും വാദികളിലേക്കും ഇറങ്ങരുതെന്ന് നിർദ്ദേശമുണ്ട്.
-
അടിയന്തിര ഘട്ടങ്ങളിൽ ഒഴികെ വാഹനം ഓടിക്കുന്നത് ഒഴിവാക്കണമെന്നും, റോഡിൽ ദൃശ്യപരത കുറയുമ്പോൾ ലോ-ബീം ഹെഡ്ലൈറ്റുകൾ ഉപയോഗിച്ച് സാവധാനം വാഹനം ഓടിക്കണമെന്നും മുന്നറിയിപ്പുണ്ട്.
-
-
ഈ ആഴ്ചയിലെ കാലാവസ്ഥാ പ്രവചനം:
ആഴ്ചാവസാനം വരെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ട്. ദുബായിലെ മിർദിഫ് ഉൾപ്പെടെയുള്ള ഉൾനാടൻ പ്രദേശങ്ങൾ, ദുബായ്-അൽ ഐൻ, അബുദാബി-അൽ ഐൻ പാതകൾ, സ്വീഹാൻ, അൽ ദഫ്രയിലെ മദീന സായിദ് എന്നിവിടങ്ങളിലേക്ക് കാർമേഘങ്ങൾ വ്യാപിക്കുമെന്നും, കാറ്റിനൊപ്പം പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഡോ. അഹമ്മദ് ഹബീബ് വ്യക്തമാക്കി.






