അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സന്നദ്ധതയും പ്രതിരോധ ശേഷിയും വിലയിരുത്തുന്നതിനായി അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി നടത്തുന്ന സുരക്ഷാ പരിശീലനങ്ങൾക്ക് തുടക്കമായി. ഒക്ടോബർ 13 മുതൽ 15 വരെ എമിറേറ്റിലുടനീളമാണ് ഈ അഭ്യാസ പ്രകടനങ്ങൾ (Exercise) നടക്കുന്നത്.
പൊതുജനങ്ങൾക്കുള്ള കർശന നിർദ്ദേശങ്ങൾ:
പരിശീലനം നടക്കുന്ന സ്ഥലങ്ങളിലേക്ക് പൊതുജനങ്ങൾ ആരും അടുക്കാൻ പാടില്ല.
അഭ്യാസ പ്രകടനങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ പകർത്തുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.
പൊതുസുരക്ഷ മുൻനിർത്തിയാണ് അധികൃതർ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
വിലയിരുത്തലുകൾ: വിവിധ സുരക്ഷാ-അടിയന്തര സേവന വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും ഫീൽഡ് തലത്തിലുള്ള സജ്ജത ഉറപ്പുവരുത്താനും ഇത്തരം പരിശീലനങ്ങൾ സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.






