പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തു

Pope Leo XIV has lung cancer; surgery successful, part of the lung removed.

വത്തിക്കാൻ : 71 കാരനായ പോപ്പ് ലിയോയ്ക്ക് ശ്വാസകോശത്തിൽ അർബുദം (Lung Cancer) സ്ഥിരീകരിച്ചു. റോമിലെ ജെമെല്ലി (Gemelli) ആശുപത്രിയിൽ ചൊവ്വാഴ്ച നടത്തിയ ശസ്ത്രക്രിയയിൽ അദ്ദേഹത്തിന്റെ വലത് ശ്വാസകോശത്തിന്റെ ഒരു ഭാഗം (lower lobe) വിജയകരമായി നീക്കം ചെയ്തതായി വത്തിക്കാൻ പുറത്തിറക്കിയ ഔദ്യോഗിക മെഡിക്കൽ ബുളളറ്റിൻ വ്യക്തമാക്കി.

ലങ് അഡിനോകാർസിനോമ (Lung Adenocarcinoma) എന്ന സാധാരണ ഇനത്തിൽപ്പെട്ട അർബുദമാണ് പോപ്പിന് ബാധിച്ചിരിക്കുന്നത് എന്ന് ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പരിശോധനകളിൽ വ്യക്തമായി. പതിവ് ആരോഗ്യ പരിശോധനയ്ക്കിടെയാണ് ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയത്.

ഡോ. സ്റ്റെഫാനോ മാർഗരിറ്റോറ, ഡോ. ലൂയിജി കാർബോൺ എന്നിവരുടെ നേതൃത്വത്തിലാണ് 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം സാധാരണ നിലയിൽ ബോധം വീണ്ടെടുക്കുകയും ആശുപത്രി മുറിയിൽ വിശ്രമത്തിലാണെന്നും വത്തിക്കാൻ അറിയിച്ചു.

ആരോഗ്യനില കണക്കിലെടുത്ത് ഒക്ടോബർ 20 വരെ അദ്ദേഹത്തിന്റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ഏകദേശം ഒരാഴ്ചയോളം അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഴയുടെ വ്യാപ്തിയും മറ്റ് വിവരങ്ങളും ലഭിച്ച ശേഷമേ അന്തിമ ചികിത്സാ ഘട്ടങ്ങൾ തീരുമാനിക്കാനാകൂ എന്ന് ഡോക്ടർമാർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!