ദുബായ് ഇത്തിഹാദ് റെയിൽ സ്റ്റേഷനെ മെട്രോയുമായി ബന്ധിപ്പിക്കുന്ന കാൽനടപ്പാലം നാളെ തുറക്കും

The pedestrian bridge connecting the Dubai Etihad Rail station to the Metro will open tomorrow.

ഇത്തിഹാദ് റെയിൽ യാത്രായാത്രക്കാർക്ക് ദുബായ് മെട്രോയുമായി നേരിട്ട് ബന്ധപ്പെടാനുള്ള പുതിയ കാൽനടപ്പാലം ഒക്ടോബർ 15 വ്യാഴാഴ്ച (നാളെ) മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. അൽ യലായിസ് റെയിൽവേ സ്റ്റേഷനെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം.

കദേശം 400 മീറ്റർ നീളമുള്ള ഈ കാൽനടപ്പാലം യാത്രാസമയം ലാഭിക്കാനും ടാക്സിയെയോ ബസിനെയോ ആശ്രയിക്കാതെ ഇരു സ്റ്റേഷനുകൾക്കുമിടയിൽ കാൽനടയായി സഞ്ചരിക്കാനും സഹായിക്കും.

ദുബായ് മെട്രോയുടെ റെഡ് ലൈനുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, ദുബായിലെ വിവിധ വാണിജ്യ, റസിഡൻഷ്യൽ, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന യാത്രികർക്ക് ഇത് ഏറെ പ്രയോജനപ്പെടും.

സെപ്റ്റംബർ 30-ന് ആരംഭിച്ച ഇത്തിഹാദ് റെയിൽ സർവീസുകൾ വഴി ദുബായിലെ അൽ യലായിസ് സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് ദുബായ് മെട്രോയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ ഈ പുതിയ പാലത്തിലൂടെ സാധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!