യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒക്ടോബർ 16 വെള്ളിയാഴ്ച വീണ്ടും മഴയെത്തി. അൽ ഐൻ മേഖലയിൽ കറുത്ത കാർമേഘങ്ങൾ മൂടുകയും മലഖ്ത (Malaqta) ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യുകയും ചെയ്തതിനെ തുടർന്ന് ചില റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
അൽ ഐൻ പ്രദേശത്ത് ആകാശം കറുത്തിരുണ്ട് മഴ പെയ്യുന്ന ദൃശ്യങ്ങൾ ‘സ്റ്റോം സെന്റർ’ (Storm Centre) പുറത്തുവിട്ടു. ചില സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് വാഹനയാത്രയെ ബാധിച്ചിട്ടുണ്ട്.
#أخبارنا | #شرطة_أبوظبي تدعو السائقين إلى الالتزام بإرشادات السلامة خلال الأمطار والتقلبات الجوية المتوقعة.https://t.co/4FaRD4tqVl pic.twitter.com/4qc7rlFVBL
— شرطة أبوظبي (@ADPoliceHQ) October 16, 2026
മാറിവരുന്ന കാലാവസ്ഥയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, വാഹനയാത്രക്കാർ റോഡ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അബുദാബി പൊലീസ് അഭ്യർത്ഥിച്ചു.
രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാലാവസ്ഥ അസ്ഥിരമായി തുടരുകയാണ്. ഒക്ടോബർ 15 വ്യാഴാഴ്ച യു.എ.ഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും (Hail) അനുഭവപ്പെട്ടിരുന്നു. ഷാർജയിലെ ഹൈവേകളിൽ ആലിപ്പഴ കഷണങ്ങൾ പെറുക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.






