തെക്കൻ ഇറാനിൽ ഇന്ന് ഒക്ടോബർ 17 ശനിയാഴ്ച പുലർച്ചെ 5.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടതായി യു.എ.ഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.
യു.എ.ഇ സമയം ശനിയാഴ്ച പുലർച്ചെ 1:30 ഓടെയാണ് തെക്കൻ ഇറാനിൽ ഭൂകമ്പം രേഖപ്പെടുത്തിയത്.
ഫുജൈറ തീരത്തെ പ്രകമ്പനം: ഇറാനിലെ ഭൂകമ്പത്തിന് മണിക്കൂറുകൾക്ക് മുൻപ്, ഒക്ടോബർ 16 വെള്ളിയാഴ്ച രാത്രി 9:58-ന് യു.എ.ഇയിലെ ദിബ്ബ അൽ ഫുജൈറ തീരത്ത് 1.6 തീവ്രത രേഖപ്പെടുത്തിയ ചെറിയ പ്രകമ്പനം ഉണ്ടായതായും എൻ.സി.എം (NCM) സ്ഥിരീകരിച്ചു.






