ഇത്തിഹാദ് റെയിൽ നിർമ്മാണം : ദുബായിലേക്കുള്ള എമിറേറ്റ്സ് റോഡ് എക്സിറ്റ് താത്കാലികമായി അടച്ചിടും

temporarily closed for Etihad Rail work

ഇത്തിഹാദ് റെയിൽവേ (Etihad Rail) നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ, ഒക്ടോബർ 20 ചൊവ്വാഴ്ച മുതൽ ഒക്ടോബർ 27 വരെ ദുബായിലേക്കുള്ള പ്രധാന പാതയിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു.

മലീഹ റോഡിൽ (Maliha Road) നിന്ന് ദുബായിലേക്ക് പ്രവേശിക്കുന്ന എമിറേറ്റ്സ് റോഡ് എക്സിറ്റാണ് (Emirates Road) അടച്ചിടുന്നത്. ദിവസവും അർദ്ധരാത്രി 12:00 മണി മുതൽ പുലർച്ചെ 4:00 മണി വരെ ഒരു ആഴ്ചത്തേക്കാണ് ഈ താത്കാലിക നിയന്ത്രണം.

സെപ്റ്റംബർ 29-നാണ് ഇത്തിഹാദ് റെയിൽ ആദ്യ യാത്രാ സർവീസ് ആരംഭിച്ചത്. ദുബായിലെ അൽ യലായിസ് (Al Yalayis) സ്റ്റേഷനിൽ നിന്ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്കായിരുന്നു ആദ്യ യാത്ര.

ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനിൽ നിന്ന് അൽ യലായിസ് ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് തടസ്സമില്ലാതെ എത്തുന്നതിനായി എയർ കണ്ടീഷൻ ചെയ്ത പുതിയ എലവേറ്റഡ് വാക്ക്‌വേ (Bridge) ഒക്ടോബർ 15-ന് തുറന്നുകൊടുത്തിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!