ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.

A Malayali youth died in a vehicle accident in Sharjah.

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മൊറയൂർ സ്വദേശി ചെമ്പരീരി അബ്ദുൽ വാജിദ് (32) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വാജിദ് സഞ്ചരിച്ചിരുന്ന കാർ ട്രാക്ക് മാറുന്നതിനിടെ എതിരെ വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.

അബുദാബിയിൽ ജോലി ചെയ്തുവന്ന അബ്ദുൽ വാജിദ് കുടുംബസമേതം ഷാർജ മേഖലയിൽ സന്ദർശനത്തിന് എത്തിയതായിരുന്നു. മൊറയൂർ സ്വദേശി ചെമ്പരീരി അബ്ദുറഹീമിന്റെയും കദീജയുടെയും മകനാണ്. അരീക്കോട് കൊല്ലത്തൊടി ഷാക്കിറിന്റെ മകളാണ് ഭാര്യ സന. ഹെയ്സ് (5), മിറ (2) എന്നിവരാണ് മക്കൾ. അപകടത്തെ തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കിയ മൃതദേഹം ദുബായ് അൽ ഖിസൈസ് സോനാപൂർ ഖബർസ്ഥാനിൽ ഖബറടക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!