മൃഗങ്ങൾക്കായുള്ള സിപ്രോഫ്ലോക്സാസിൻ ആന്റിബയോട്ടിക് ഉപയോഗത്തിന് യു.എ.ഇയിൽ നിരോധനം; നവംബർ 1 മുതൽ നിലവിൽ വരും

Ban on the use of the antibiotic Ciprofloxacin for animals in the UAE; to come into effect from November 1.

യു.എ.ഇയിലെ വെറ്ററിനറി മേഖലയിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന സിപ്രോഫ്ലോക്സാസിൻ (Ciprofloxacin) എന്ന ആന്റിബയോട്ടിക് മരുന്നിന്റെ ഉപയോഗം നവംബർ 1 മുതൽ പൂർണ്ണമായി നിരോധിക്കാൻ തീരുമാനിച്ചു. ആന്റിമൈക്രോബിയൽ പ്രതിരോധം (Antimicrobial Resistance – AMR) തടയുന്നതിന്റെ ഭാഗമായി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റാണ് (EDE) ഈ പ്രധാന തീരുമാനം പ്രഖ്യാപിച്ചത്.

സിപ്രോഫ്ലോക്സാസിൻ അടങ്ങിയ വെറ്ററിനറി ഔഷധ ഉൽപ്പന്നങ്ങൾ, അസംസ്കൃത വസ്തുക്കൾ (Raw materials) എന്നിവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട 9 വെറ്ററിനറി ഉൽപ്പന്നങ്ങളെയാണ് (8 ഇറക്കുമതി ഉൽപ്പന്നങ്ങളും ഒരു പ്രാദേശിക ഉൽപ്പന്നവും) നിരോധനം ബാധിക്കുന്നത്.

കമ്പനികൾ ഈ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം, ഇറക്കുമതി, വിതരണം എന്നിവ നിർത്തിവെക്കണമെന്നും, നവംബർ 1-ന് മുമ്പ് തന്നെ നിലവിലെ സ്റ്റോക്കുകൾ വിപണിയിൽ നിന്ന് പിൻവലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

‘ഫ്ലൂറോക്വിനോലോൺ’ (Fluoroquinolone) വിഭാഗത്തിൽപ്പെട്ട സിപ്രോഫ്ലോക്സാസിൻ മനുഷ്യരിലെ ഗുരുതരമായ ബാക്ടീരിയ അണുബാധകൾ തടയുന്നതിൽ വളരെ പ്രധാനപ്പെട്ട (Critically Important Antimicrobial) ഒരു മരുന്നാണ്. മൃഗങ്ങളിൽ ഇവ അമിതമായി ഉപയോഗിക്കുന്നത് മരുന്നുകളോട് പ്രതിരോധശേഷിയുള്ള ബാക്ടീരിയകൾ ഉണ്ടാകാൻ കാരണമാവുകയും, മനുഷ്യരിൽ ഈ മരുന്നിന്റെ ഫലപ്രാപ്തി കുറയ്ക്കുകയും ചെയ്യും.

ആരോഗ്യ പരിചരണ രംഗത്ത് മരുന്നുകളുടെ ആഘാതശേഷി നിലനിർത്തുന്നതിനും ആഗോള ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ മുൻകരുതൽ നടപടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!