പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിച്ച് സ്കൂൾ ബാഗുകളാക്കി മാറ്റുന്ന ‘ബോട്ടിൽ2ബാഗ്’ (Bottle2Bag) പദ്ധതിയിലൂടെ ദുബായ് മുനിസിപ്പാലിറ്റി മാതൃകയാകുന്നു. ഈ പദ്ധതിയിലൂടെ ഇതുവരെ ഏകദേശം 40 ടൺ പ്ലാസ്റ്റിക്കിന് തുല്യമായ 20 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിജയകരമായി പുനരുപയോഗിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന 28-ാമത് ‘വെടെക്സ് 2026’ (WETEX 2026) എക്സിബിഷനിലാണ് ദുബായ് മുനിസിപ്പാലിറ്റി ഈ സുപ്രധാന പദ്ധതി പ്രദർശിപ്പിക്കുന്നത്.
വിദ്യഭ്യാസ സ്ഥാപനങ്ങളിലെ സ്മാർട്ട് കളക്ഷൻ ഉപകരണങ്ങൾ, മുനിസിപ്പാലിറ്റി സ്ഥാപനങ്ങളിലെ 11 റിവേഴ്സ് വെൻഡിംഗ് മെഷീനുകൾ, പൊതു ബീച്ചുകളിലെ 20 പ്രത്യേക കളക്ഷൻ കണ്ടെയ്നറുകൾ, താമസമേഖലകളിലെ 13 ‘സ്മാർട്ട് സസ്റ്റൈനബിലിറ്റി ഓയിസിസ്’ കേന്ദ്രങ്ങൾ എന്നിവ വഴിയാണ് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നത്.
ഉപയോഗിച്ച കുപ്പികൾ ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നത് വഴി ഹരിതഗൃഹ വാതക പുറന്തള്ളലും ഊർജ്ജ ഉപഭോഗവും വലിയ അളവിൽ കുറയ്ക്കാൻ സാധിക്കുന്നു.
2021–2041 ദുബായ് സംയോജിത മാലിന്യ സംസ്കരണ നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യങ്ങൾ 100% ലാൻഡ്ഫില്ലുകളിൽ (Landfills) തള്ളുന്നത് ഒഴിവാക്കുകയും, 50% മാലിന്യങ്ങൾ പുനരുപയോഗിക്കുകയും ചെയ്യുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
90-ലധികം സ്ഥാപനങ്ങൾ മുനിസിപ്പാലിറ്റിയുടെ ഈ സാമൂഹിക-പരിസ്ഥിതി സംരംഭത്തിൽ പങ്കാളികളായിട്ടുണ്ട്




