ഷാർജയിൽ അനുശോചന പന്തലുകൾക്കുള്ള അനുമതി ഇനി ഓൺ ലൈനിലൂടെ; 3 മിനിറ്റിനകം ലഭ്യമാകും

Free shuttle service to Yas Island for Etihad Rail passengers

ഷാർജയിൽ വീടുകൾക്കും മറ്റും മുന്നിൽ അനുശോചന പന്തലുകൾ (Condolence tents) സ്ഥാപിക്കുന്നതിനുള്ള പെർമിറ്റ് മൂന്ന് മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ ഓൺലൈനായി ലഭ്യമാകുന്ന പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയും ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിയും (SEWA) സംയുക്തമായാണ് ഈ സൗകര്യം അവതരിപ്പിച്ചത്.

ഷാർജ ഡിജിറ്റൽ ആപ്പ് (Sharjah Digital app) വഴിയോ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയോ NOC അപേക്ഷകൾ സമർപ്പിക്കാം. സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ വിവരങ്ങൾ സ്വയം സെവയിലേക്ക് (SEWA) കൈമാറുകയും പന്തലിലേക്കുള്ള വൈദ്യുതി കണക്ഷൻ നടപടികൾ വേഗത്തിലാക്കുകയും ചെയ്യും. അപേക്ഷകർ ഓഫീസുകൾ നേരിട്ട് സന്ദർശിക്കേണ്ടതില്ല.

ഇതിനോടൊപ്പം, തീപിടുത്തത്തിൽ നാശനഷ്ടമുണ്ടായ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള അപേക്ഷകളും രേഖകളും ഇരു അതോറിറ്റികൾക്കുമിടയിൽ നേരിട്ട് കൈമാറുന്നതിനുള്ള ഡിജിറ്റൽ സംവിധാനവും ആരംഭിച്ചിട്ടുണ്ട്.

ദുഃഖകരമായ സാഹചര്യങ്ങളിൽ കുടുംബങ്ങൾക്ക് നേരിടേണ്ടി വരുന്ന പ്രയാസങ്ങളും കടലാസ് ജോലികളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പരിഷ്കാരമെന്ന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് ഉബൈദ് ഹർമൂൽ അൽ ശംസി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!