ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷൻ (SNOC) ‘ഹെദെബ’ (Hedebah/Al Hadiba) വാതക-കണ്ടൻസേറ്റ് പാട വികസന പദ്ധതിയുടെ ഒന്നാം ഘട്ടം വിജകരമായി പൂർത്തിയാക്കി. ഇതോടെ നിലവിലെ വാതക ഉത്പാദനം ഇരട്ടിയിലധികമായി വർദ്ധിപ്പിക്കാൻ വഴിതുറന്നു.
-
നാഴികക്കല്ലും ഭാവി ലക്ഷ്യവും: ഷാർജയുടെ ദീർഘകാല ഊർജ്ജ സുരക്ഷ ശക്തമാക്കുന്നതാണ് ഈ നേട്ടം. 2027-ൽ ഉത്പാദനം കൂടുതൽ വിപുലീകരിക്കാനും 2028-ഓടെ പൂർണ്ണ തോതിലുള്ള സ്ഥിര ഉത്പാദനത്തിലെത്താനും ലക്ഷ്യമിടുന്നു.
-
ദ്രുതഗതിയിലുള്ള പുരോഗതി: കണ്ടെത്തൽ നടന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ ഒന്നാം ഘട്ടം പൂർത്തിയാക്കാൻ സാധിച്ചതായി പ്രോജക്ട് അധികൃതർ വ്യക്തമാക്കി. മേഖലയിലെ ഗതാഗത തടസ്സങ്ങളും വിതരണ ശൃംഖലയിലെ പ്രതിസന്ധികളും തരണം ചെയ്താണ് റിക്കോർഡ് വേഗത്തിൽ ഈ ഘട്ടം പൂർത്തിയാക്കിയത്.
-
പ്രധാന നേട്ടം: യു.എ.ഇയിലുടനീളമുള്ള ഭാവി ഊർജ്ജ ആവശ്യകതകൾ പരിഹരിക്കുന്നതിൽ ഈ പദ്ധതി നിർണ്ണായക പങ്ക് വഹിക്കുമെന്ന് SNOC സി.ഇ.ഒ ഖമീസ് അൽ മസ്രൂയി (Khamis Al Mazrouei) പറഞ്ഞു.






