വാടകക്കാരുടെയും ഉടമകളുടെയും വിവരങ്ങൾ മുൻകൂട്ടി അറിയാം ; ദുബായിൽ വ്യാജ വിവരങ്ങൾ നൽകിയാൽ വാടക കരാർ റദ്ദാക്കാം

Details of tenants and landlords are known in advance; in Dubai, providing false information can lead to the cancellation of a tenancy contract.

ദുബായിൽ വാടക കരാറുകളിൽ വഞ്ചനയോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോ കണ്ടെത്തിയാൽ കരാർ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ അത് റദ്ദാക്കാൻ (Annulment) അനുമതി നൽകുന്ന നിർണ്ണായക നിയമ തത്ത്വവുമായി ദുബായ് റെന്റൽ ഡിസ്പ്യൂട്ട് സെന്റർ (RDC). സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിന്റെ (Civil Transactions Law) അടിസ്ഥാനത്തിലാണ് ദുബായ് ജുഡീഷ്യറിയുടെ ഈ ഉത്തരവ്

വാടകയ്ക്ക് നൽകുന്ന ഘട്ടത്തിൽ തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കുകയോ, തെറ്റായ വിവരങ്ങൾ നൽകി വഞ്ചിക്കുകയോ ചെയ്താൽ കരാർ ഒപ്പിട്ടതിന് ശേഷവും അത് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ റദ്ദാക്കാൻ (Annul) ലാൻഡ്‌ലോർഡിനും ടെനന്റിനും നിയമപരമായ അവകാശമുണ്ടായിരിക്കും.

പ്രോപ്പർട്ടി വാടകയ്‌ക്കെടുത്ത് മറ്റുള്ളവർക്ക് സബ്‌ലെറ്റ് (Subletting) ചെയ്യുന്ന ഒരു കമ്പനിക്ക് ലാൻഡ്‌ലോർഡ് കെട്ടിടം വാടകയ്ക്ക് നൽകിയിരുന്നു. എന്നാൽ കെട്ടിടം കൈമാറുന്നതിന് മുമ്പ്, ഈ കമ്പനിക്ക് മുൻപ് വാടക കുടിശ്ശിക വരുത്തിയതിന് കേസുകളുണ്ടെന്നും കമ്പനി മാനേജർക്കെതിരെ അറസ്റ്റ് വാറന്റുകളുണ്ടെന്നും ഉടമ കണ്ടെത്തി. തുടർന്നാണ് കേസ് ആർ.ഡി.സിയുടെ ജനറൽ അതോറിറ്റിയുടെ പരിഗണനയിൽ എത്തിയത്.

സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 170, 171, 173 എന്നിവ പ്രകാരം കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത് വഞ്ചനയാണെന്ന് (Deception) ആർ.ഡി.സി കണ്ടെത്തി. തുടർന്ന് കരാർ റദ്ദാക്കാനും ഇരു കക്ഷികളെയും കരാറിന് മുൻപുള്ള അവസ്ഥയിലേക്ക് മാറ്റാനും വിധി പ്രസ്താവിച്ചു.

വാടക കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് തന്നെ എതിർകക്ഷിക്ക് മുൻകാല വാടക തർക്കങ്ങളോ കോടിതി കേസുകളോ ഉണ്ടോ എന്ന് പരിശോധിക്കാൻ ആർ.ഡി.സിയുടെ ‘റെന്റൽ ഗുഡ് കണ്ടക്ട് സർട്ടിഫിക്കറ്റ്’ (Rental Good Conduct Certificate) സേവനം ഉപയോഗിക്കാം.

ദുബായ് റെസ്റ്റ് ആപ്പിലൂടെ ലാൻഡ്‌ലോർഡുമാർക്കും വാടകക്കാർക്കും തികച്ചും സൗജന്യമായി സർട്ടിഫിക്കറ്റ് വിവരങ്ങൾ പരിശോധിച്ച് കൃത്യമായ ധാരണയോടെ മാത്രം കരാറുകളിൽ ഒപ്പുവെക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!