മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ കഴിയുന്ന യു.എസ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി യു.എ.ഇയിലെ യു.എസ് മിഷൻ (US Mission to UAE). യമനിലെ ഹൂതികളുടെ സായുധ ആക്രമണ ഭീഷണിയും യു.എസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ നീക്കങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ന് നവംബർ 7 ശനിയാഴ്ച സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ റദ്ദാക്കപ്പെടാനും വ്യോമാതിർത്തികൾ അടയ്ക്കാനുമുള്ള സാധ്യത മുൻകൂട്ടി കണ്ട് തയ്യാറെടുക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സൗദി അറേബ്യയിലെ സിവിലിയൻ വിമാനത്താവളങ്ങൾക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ വലിയ യാത്ര തടസ്സങ്ങൾക്കും ആളപായത്തിനും ഇടയാക്കിയിട്ടുണ്ടെന്ന് വാഷിംഗ്ടൺ മുൻപ് വ്യക്തമാക്കിയിരുന്നു.
പ്രാദേശിക ശത്രുത പെട്ടെന്ന് രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും, വിദേശത്തുള്ള അമേരിക്കൻ സ്ഥാപനങ്ങളെയും താൽപ്പര്യങ്ങളെയും ഇറാനും സഖ്യസേനകളും ലക്ഷ്യമിടാമെന്നും യു.എസ് അധികൃതർ ഇതിനുമുമ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






