ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) എയ്റോസ്പേസ് ഡിവിഷൻ തങ്ങളുടെ മിസൈൽ, ഡ്രോൺ നിർമ്മാണ യൂണിറ്റുകൾ ഭൂഗർഭത്തിലേക്ക് (underground) മാറ്റിയതായി പ്രഖ്യാപിച്ചു. കൂടാതെ തങ്ങളുടെ മിസൈലുകളുടെ ദൂരപരിധി നിരന്തരം വർദ്ധിപ്പിച്ചു വരികയാണെന്നും ഐ.ആർ.ജി.സി വ്യക്തമാക്കി.
-
മിസൈലുകളുടെയും ഡ്രോണുകളുടെയും ഉത്പാദനം ഉപരിതലത്തിൽ നിന്ന് ഭൂഗർഭ ഫെസിലിറ്റികളിലേക്ക് അതിവേഗം മാറ്റിസ്ഥാപിക്കാൻ സാധിച്ചതായി ഐ.ആർ.ജി.സി വക്താവ് ഹൊസൈൻ മൊഹെബി വ്യക്തമാക്കി.
-
മിസൈൽ ദൂരപരിധി: മിസൈലുകളുടെ ദൂരപരിധി തങ്ങൾ തുടർച്ചയായി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഈ കാര്യത്തിൽ ഒരു കാരണവശാലും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
-
ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പ്: ‘ശത്രുരാജ്യത്തിന്റെ’ ദൃശ്യവും അദൃശ്യവുമായ എല്ലാ ആസ്തികളും ഇറാന്റെ പരിധിയിലാണെന്നും, ശത്രുക്കൾ വീണ്ടും ആക്രമണത്തിന് മുതിർന്നാൽ സൈനിക രഹസ്യങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
-
രാജ്യത്തിന്റെ സുരക്ഷ: രാജ്യത്തിന്റെ നിലനിൽപ്പും അഖണ്ഡതയും സംരക്ഷിക്കുന്നതിനായി ഭൂമിശാസ്ത്രപരമായ യാതൊരു പരിധികളുമില്ലാതെ തിരിച്ചടിക്കാൻ തയ്യാറാണെന്നും ഇറാൻ വ്യക്തമാക്കി.






