സൗദിയിലെ ആ ക്ര മണ ഭീഷണി: പല വിമാന സർവീസുകളും റദ്ദാക്കി ; നിരവധിയെണ്ണം വൈകുന്നു

Houthi attack on Saudi Arabia: UAE issues strong condemnation

സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യങ്ങളെയും പ്രാദേശിക പ്രശ്നങ്ങളെയും തുടർന്ന് ഇന്ന് നവംബർ 9 തിങ്കളാഴ്ച യു.എ.ഇയിൽ നിന്നുള്ള പല വിമാന സർവീസുകളും റദ്ദാക്കുകയും വൈകുകയും ചെയ്തതായി വിമാനക്കമ്പനികൾ അറിയിച്ചു. റിയാദിലെ എയർപോർട്ടും അരാംകോ കെട്ടിടവും ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആ ക്ര മണങ്ങളുടെ പശ്ചാത്തലത്തിലാണ് വിമാന സർവീസുകളിൽ തടസ്സം നേരിട്ടത്.

റദ്ദാക്കിയ സർവീസുകൾ: ഫ്ലൈനാസ് (Flynas), റിയാദ് എയർ (Riyadh Air), ഫ്ലൈദുബായ്, സെബു പസഫിക്, കെനിയ എയർവേയ്‌സ് എന്നിവയുടെ റിയാദ്, ഖസീം, മനില, നെയ്‌റോബി സർവീസുകൾ തിങ്കളാഴ്ച റദ്ദാക്കി.

സർവീസ് സമയക്രമം: ഇത്തിഹാദ് എയർവേയ്‌സ് ജിദ്ദയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചെങ്കിലും റിയാദ്, ദമ്മാം സർവീസുകൾ നവംബർ 19 വരെ റദ്ദാക്കിയിട്ടുണ്ട്. ഫ്ലൈദുബായ് അബഹ, റിയാദ് സർവീസുകൾ നവംബർ 17 വരെയും റദ്ദാക്കി.

കേരളത്തിലേക്കുള്ള സർവീസുകൾ വൈകി: അബുദാബിയിലേക്കുള്ള എയർ അറേബ്യയുടെ കൊച്ചി (35 മിനിറ്റ്), കോഴിക്കോട് (45 മിനിറ്റ്), തിരുവനന്തപുരം (45 മിനിറ്റ്) വിമാനങ്ങളും, ഷാർജയിലേക്കുള്ള തിരുവനന്തപുരം (1 മണിക്കൂർ) വിമാനവും വൈകി.

ഇന്ത്യയിലേക്ക് മറ്റ് വിമാനങ്ങൾ: ദുബായിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള സ്പൈസ് ജെറ്റ് (2 മണിക്കൂർ 30 മിനിറ്റ്), ന്യൂഡൽഹിയിലേക്കുള്ള വിമാനം (6 മണിക്കൂർ 35 മിനിറ്റ്) എന്നിവ കനത്ത വൈകൽ നേരിട്ടു.

ദുബായ്, അബുദാബി, ഷാർജ: ദുബായ് ഇന്റർനാഷണൽ (DXB), അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്നുള്ള പ്രമുഖ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾ (എമിറേറ്റ്സ്, ഒമാൻ എയർ, സ്പൈസ് ജെറ്റ് അടക്കം) അര മണിക്കൂർ മുതൽ 6 മണിക്കൂർ വരെ വൈകിയാണ് സർവീസ് നടത്തിയത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!