യുഎഇയിൽ അവയവദാനം ചെയ്യുന്നവർക്കും സ്വീകരിക്കുന്നവർക്കും അവയവമാറ്റവുമായി ബന്ധപ്പെട്ട ചികിത്സകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും

Both organ donors and recipients will receive insurance coverage for treatments related to organ transplantation.

യു.എ.ഇയിൽ അവയവ-ടിഷ്യൂ ദാനവും മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാ ചെലവുകളും ഹെൽത്ത് ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കി. ദാതാവിനും (Donor) സ്വീകർത്താവിനും (Recipient) ശസ്ത്രക്രിയയ്ക്ക് മുൻപും, ശസ്ത്രക്രിയയ്ക്കിടയിലും, ശേഷവുമുള്ള മുഴുവൻ ചികിത്സാ സേവനങ്ങളും ഇൻഷുറൻസ് കമ്പനികൾ കവർ ചെയ്യണമെന്ന് 2026-ലെ കാബിനറ്റ് പ്രമേയം നമ്പർ (61) വ്യക്തമാക്കുന്നു.

2026 ഏപ്രിൽ 30-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ പ്രമേയത്തിലെ പൊതുവ്യവസ്ഥകൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് ചികിത്സാ ചെലവ് നിർബന്ധമാക്കുന്ന ആർട്ടിക്കിൾ 9, ആറ് മാസത്തിന് ശേഷം 2026 ഒക്ടോബർ 31 മുതലാണ് പ്രാബല്യത്തിൽ വന്നത്.

മരണാനന്തര അവയവദാനത്തിനുള്ള സമ്മതമോ വിസമ്മതമോ രേഖപ്പെടുത്തുന്നതിനായി നാഷണൽ സെന്റർ ഡിജിറ്റൽ സംവിധാനം ഒരുക്കും. യു.എ.ഇയുടെ ഡിജിറ്റൽ ഐഡന്റിറ്റി (UAE Pass) വഴി പരിശോധിച്ച ശേഷം രേഖാമൂലം രജിസ്റ്റർ ചെയ്യാം. എപ്പോൾ വേണമെങ്കിലും തീരുമാനം മാറ്റാനും പിൻവലിക്കാനും സാധിക്കും.

ഒരു രോഗിക്ക് സ്വന്തം കുടുംബത്തിലെ ദാതാവിന്റെ അവയവം അനുയോജ്യമല്ലാതെ വരികയും മറ്റൊരു കുടുംബത്തിൽ സമാന സാഹചര്യം ഉണ്ടാവുകയും ചെയ്താൽ, പരസ്പരം അനുയോജ്യമായ രീതിയിൽ അവയവം കൈമാറാൻ (Paired donation) നിയമം അനുമതി നൽകുന്നു. ഒരാളുടെ അവയവം എടുത്ത ശേഷം മറ്റേ ദാതാവ് പിന്മാറിയാൽ നിയമനടപടി നേരിടേണ്ടിവരും.

ആശുപത്രികൾക്കും ഡോക്ടർമാർക്കും കർശന വ്യവസ്ഥകൾ: അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികൾക്കും സർജന്മാർക്കും 1 മുതൽ 3 വർഷം വരെ കാലാവധിയുള്ള പ്രത്യേക ലൈസൻസ് നിർബന്ധമാണ്. ലൈസൻസ് പുതുക്കാൻ വിജയനിരക്ക്, സങ്കീർണ്ണതകൾ, മരണനിരക്ക് എന്നിവയുടെ കണക്കുകൾ സമർപ്പിക്കുകയും ഓഡിറ്റിന് വിധേയമാവുകയും വേണം.

ബന്ധുക്കളുടെ സമ്മതവും അജ്ഞാത മൃതദേഹങ്ങളും: മരിച്ചയാൾ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, നിയമാനുസൃതമായ മുൻഗണനാ ക്രമത്തിൽ ബന്ധുക്കളുടെ രേഖാമൂലമുള്ള സമ്മതം (ഡിജിറ്റൽ ഒപ്പ്, നോട്ടറി/എംബസി സാക്ഷ്യപ്പെടുത്തൽ, അല്ലെങ്കിൽ നാഷണൽ സെന്റർ ഉദ്യോഗസ്ഥന് മുന്നിൽ നൽകുന്ന സത്യവാങ്മൂലം) ആവശ്യമാണ്. അപകടമരണങ്ങളിലും തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ കാര്യത്തിലും പോലീസിന്റെയും പബ്ലിക് പ്രോസിക്യൂഷന്റെയും അനുമതി നിർബന്ധമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!