യുഎഇയിൽ ഇന്നും മഴയ്ക്ക് സാധ്യത ; കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം

Rain is still likely; the Meteorological Centre warns that the sea may become rough.

യുഎഇയിലെ വടക്കൻ, കിഴക്കൻ, തീരദേശ മേഖലകളിൽ വ്യാഴാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും, അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

ഉപരിതല ന്യൂനമർദ്ദവും (Surface low-pressure system) അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലുള്ള ന്യൂനമർദ്ദ വ്യതിയാനവുമാണ് രാജ്യത്ത് മഴമേഘങ്ങൾ രൂപപ്പെടാനും അസ്ഥിരമായ കാലാവസ്ഥയ്ക്കും കാരണമാകുന്നത്.

വെള്ളിയാഴ്ചയും രാജ്യത്ത് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും മഴ സാധ്യതയും തുടരും. വെള്ളിയാഴ്ച രാത്രിയോടെ അന്തരീക്ഷത്തിലെ ഈർപ്പം (Humidity) വർദ്ധിക്കുകയും, ശനിയാഴ്ച രാവിലെ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും നേരിയ മൂടൽമഞ്ഞിന് (Mist) സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!