യു.എ.ഇയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് (ബുധൻ മുതൽ ഞായർ വരെ) അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നും വിവിധ പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും തണുത്ത കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. പർവ്വത മേഖലകളിൽ താപനില 6°C വരെ താഴാൻ സാധ്യതയുണ്ടെന്നും പ്രവചനത്തിൽ വ്യക്തമാക്കുന്നു.
ഉപരിതലത്തിലുള്ള ദുർബലമായ മർദ്ദ വ്യതിയാനങ്ങളും അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലുള്ള ന്യൂനമർദ്ദത്തിന്റെ (Upper-air low-pressure system) സ്വാധീനവുമാണ് അടുത്ത അഞ്ച് ദിവസത്തെ ഈ കാലാവസ്ഥാ മാറ്റത്തിന് കാരണമെന്ന് NCM വ്യക്തമാക്കി.





