ഷാർജയിൽ ട്രക്കുകൾ വലതുവശത്തെ ലൈനിൽ തുടരണം ; നിയമം തെറ്റിച്ചാൽ 1,500 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും

In Sharjah, trucks must remain in the right-hand lane; violating this rule carries a fine of 1,500 dirhams and 12 black points.

ഷാർജയിൽ ട്രക്കുകൾ വലതുവശത്തെ ലൈനുകളിൽ (Right-hand lanes) തുടരാത്ത പക്ഷം 1,500 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഷാർജ പോലീസ്. റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

ഓവർടേക്കിംഗിനും ലൈനുകൾക്കും നിയന്ത്രണം: ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെ പുറത്തുവിട്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഷാർജ പോലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ട്രക്കുകൾ നിർബന്ധമായും വലതുവശത്തെ ലൈനുകളിൽ തുടരണമെന്നും, ഗതാഗതക്കുരുക്കിലും ഓവർടേക്കിംഗ് വിലക്കിയിട്ടുള്ള ഇടങ്ങളിലും മറികടക്കാൻ ശ്രമിക്കരുതെന്നും പോലീസ് നിർദ്ദേശിച്ചു.

അടിയന്തര ഘട്ടത്തിലെ നടപടികൾ: വാഹനത്തിന് തകരാർ സംഭവിച്ചാൽ ഏറ്റവും വലതുവശത്തേക്ക് മാറ്റി ഹസാർഡ് ലൈറ്റുകൾ തെളിയിക്കണം. പിന്നിൽ വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി മതിയായ അകലത്തിൽ വാണിംഗ് ട്രയാംഗിൾ വെച്ച ശേഷം, ഡ്രൈവർ സുരക്ഷിത സ്ഥാനത്തേക്ക് മാറി അടിയന്തര സേവനങ്ങളെ വിവരമറിയിക്കണം.

മറ്റ് ഡ്രൈവർമാർക്കും മുന്നറിയിപ്പ്: ട്രക്കുകളുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ വാഹനങ്ങൾ ഓടിക്കുന്നത് ഒഴിവാക്കണമെന്നും ട്രക്കുകൾക്ക് പിന്നിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും മറ്റ് വാഹനമോടിക്കുന്നവരോടും ഷാർജ പോലീസ് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!