Search
Close this search box.

ഫുജൈറ തുറമുഖത്ത് 25 മില്യൺ ദിർഹത്തിന്റെ നിരോധിത ചരക്കുകൾ കടത്താൻ ശ്രമിച്ച സംഘം അറസ്റ്റിലായി

Arrested for trying to smuggle 25 million dirhams worth of banned cargo into Fujairah port

ഫുജൈറ തുറമുഖത്ത് 25,239,000 ദിർഹം വിലയുള്ള നിരോധിത ചരക്കുകൾ കടത്താനുള്ള ശ്രമിച്ച സംഘം അറസ്റ്റിലായി.

നിരോധിത പാലുൽപ്പന്നങ്ങൾ തുറമുഖം വഴി രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പരാജയപ്പെടുത്തിയത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പ്രതിനിധീകരിച്ച്, ഫുജൈറയിലെ കസ്റ്റംസ് വകുപ്പുമായി ഏകോപിപ്പിച്ചാണ് ഓപ്പറേഷൻ നടത്തിയത്‌.
ചരക്കുകൾ കടത്താനായി കസ്റ്റംസ് ഉദ്യോഗസ്ഥന് 280,000 ദിർഹം കൈക്കൂലി വാഗ്ദാനം ചെയ്ത അറബ്, ഏഷ്യൻ വംശജരായ ഒരു സംഘത്തെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. ഫുജൈറ തുറമുഖത്ത് സംശയാസ്പദമായ 14 കണ്ടെയ്‌നറുകൾ ഉണ്ടെന്ന് അധികൃതർക്ക് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തി കള്ളക്കടത്ത് ഉൽപന്നങ്ങൾ കണ്ടുകെട്ടിയത്.

ഫുജൈറയിലെ ആഭ്യന്തര മന്ത്രാലയവും പ്രാദേശിക അധികാരികളും നടത്തിയ വിപുലമായ പരിശോധനാ ഉപകരണങ്ങൾ ഉപയോഗിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ചരക്കുകളുള്ള കണ്ടെയ്‌നറുകൾ കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts