മുന്നോക്ക ജാതികളിലെ സാമ്പത്തീകമായി പിന്നാക്കമായ വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍ പാസായി. ഭരണഘടനാ ഭേദഗതി ബില്ലാണ് വലിയ ഭൂരിപക്ഷത്തിൽ പാസായിരിക്കുന്നത്.
കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള പ്രമുഖ പാർട്ടികൾ ബില്ലിനെ അനുകൂലിച്ചു. 323 പേര്‍ ബില്ലിനെ അനകൂലിച്ചു. മൂന്നുപേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്.
അതേസമയം സാമ്പത്തിക സംവരണത്തിന് സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ബിൽ ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും.