ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ വിവാഹമോചിതനായി. ആമസോൺ സ്ഥാപകൻ ജെഫ് ബിസോസ് ആണ് ഭാര്യയുമായി വേർപിരിഞ്ഞത്. ആമസോൺ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജെഫ് ബിസോസും ഭാര്യ മാകൻസി ബിസോസും 25 ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചു. പരസ്പര സമ്മതത്തോടെയുള്ള വേർപിരിയൽ ആണെന് ഇരുവരും പറഞ്ഞു.
വാൾസ്ട്രീറ്റിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മൈക്രോസോഫ്റ്റിനെ പിന്തള്ളി ഈ ആഴ്ച വീണ്ടും ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ ആമസോൺ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . ആമസോൺ സ്ഥാപകനായ ബിസോസിന്റെ ആകെ സമ്പാദ്യം 160 ബില്യൺ ഡോളർ മൂല്യം വരും. ലോകത്തെ ഏറ്റവും വലിയ ധനികനാണ് 54 കാരനായ ഇദ്ദേഹം.
ദീർഘനാളായി പരസ്പരം ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്ന് ഇരുവരും അറിയിച്ചു. വിവാഹമോചിതരായാലും ബിസിനസ് പങ്കാളികളായി തുടരും. 48 കാരിയായ മാകൻസി എഴുത്തുകാരി കൂടിയാണ്. ഇരുവർക്കും 4 കുട്ടികൾ ഉണ്ട്.
1994 ഓൺലൈൻ പുസ്തക വിൽപ്പനയ്ക്കായി ആരംഭിച്ച ആമസോൺ അതിശയകരമാംവിധമാണ് വളർന്നത്. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഈ ദമ്പതികൾ സജീവമായിരുന്നു. .