Search
Close this search box.

പ്രവാസി ഇന്ത്യക്കാർക്ക് രെജിസ്ട്രേഷൻ നിർബന്ധമാക്കുന്ന നിയമം വീണ്ടും വരുമെന്ന് സൂചന

തൊഴിൽ, വിദ്യാഭ്യാസം എന്നിവയ്ക്കായി വിദേശത്തേയ്ക്ക് പോകുന്ന എല്ലാവരും നിർബന്ധമായും പുതിയ രെജിസ്ട്രേഷൻ നടത്താൻ അനുശാസിക്കുന്ന പുതിയ നിയമം കൊണ്ടുവരാൻ ഇന്ത്യയിൽ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.

ഇത് സംബന്ധിച്ച് ഗൾഫ് ന്യൂസ്‌ പത്രത്തിൽ വിശദമായ റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. ഗൾഫിൽ എട്ടര മില്യൺ ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇവരെല്ലാം പുറപ്പെടുന്നതിനു മുമ്പ് ഡിജിറ്റൽ മാർഗം പ്രവാസി ഇന്ത്യക്കാർ എന്ന രീതിയിൽ രെജിസ്ട്രേഷൻ നടത്തിയിരിക്കണമെന്നു പുതിയ നിയമം വ്യവസ്ഥ ചെയ്യുമെന്ന് റിപ്പോർട്ടിലുണ്ട്.

നേരത്തെ നവംബറിൽ കൊണ്ടു വന്ന നിയമം പ്രവാസികളുടെ പ്രതിഷേധം കാരണം താത്കാലികമായി റദ്ദാക്കിയിരുന്നതാണ്. അതിന് ബദൽ ആയാണ് പുതിയ നിയമം വരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts