ദുബായ് വിമാനത്താവളത്തിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധിക്ക് VIP മജ്ലിസിൽ വൻ വരവേൽപ് നൽകി കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചു. നേരത്തെ നാട്ടിൽ നിന്ന് ദുബായിലെത്തിയ മുഴുവൻ നേതാക്കളും എയർപോർട്ടിൽ എത്തിയിരുന്നു. നാളെ ദുബായിലും മറ്റന്നാൾ അബുദാബിയിലും ഞായർ ഷാർജയിലും രാഹുൽ ഗാന്ധി വിവിധ പൊതു പരിപാടികളിൽ പങ്കെടുക്കും.