Search
Close this search box.

സാഹിത്യോത്സവ് ഇന്ന് അബുദാബിയിൽ

അബുദാബി : കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ നടക്കുന്ന പത്താമത് എഡിഷൻ സാഹിത്യോത്സവ് അബുദാബി ബസ് സ്റ്റാൻഡിന് പിറകിലുള്ള ഫോക്ക്‌ലോർ തിയേറ്ററിൽ ഇന്ന് നടക്കും. രാവിലെ എട്ട് മണിക്ക് സമാരംഭം കുറിക്കുന്ന കലാ-സാഹിത്യ മത്സരങ്ങളിൽ അഞ്ചു സെക്ടറുകളിൽ നിന്നുള്ള നാന്നൂറോളം കലാ പ്രതിഭകൾ മാറ്റുരക്കും. മാപ്പിളപ്പാട്ട്, പ്രസംഗം, പ്രബന്ധം, കഥ, കവിത, ഖവാലി, ദഫ് മുട്ട്, സംഘ ഗാനം തുടങ്ങിയ ഒട്ടേറെ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.

വൈകിട്ട് നാല് മണിക്ക് പ്രശസ്ത ഗായകൻ അബ്ദുശുക്കൂർ ഇർഫാനി ചെമ്പരിക്ക നേതൃത്വം നൽകുന്ന ഇശൽ മെഹ്ഫിൽ അരങ്ങേറും. തുടർന്ന് നക്കുന്ന സമാപന സംഗമത്തിൽ ഖാൻ സമാൻ സുറൂർ ഖാൻ എം. ഡി. അൽ ഇബ്റാഹീമി ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ്സ് മുഖ്യ അതിഥി ആയിരിക്കും. ലൈറ്റ് ടവർ ഇല്ലൂമിനേഷൻസ് എം. ഡി. യൂസഫ് ചാവക്കാട് പങ്കെടുക്കും. മുൻ ആർ. എസ്. സി. ഗൾഫ് കൗൺസിൽ ജനറൽ കൺവീനറും പ്രവാസി രിസാല എക്സിക്യൂട്ടീവ് എഡിറ്ററുമായ ടി. എ. അലി അക്ബർ സന്ദേശ പ്രഭാഷണം നടത്തും. ആസ്വാദകർക്ക് വിപുലവും കണ്ണഞ്ചിപ്പിക്കുന്നതുമായ സംവിധാനങ്ങളാണ് സംഘാടകർ സജ്ജീകരിച്ചിരിക്കുന്നത്.
വിവരങ്ങൾക്ക് ബന്ധപ്പെടുക : 0557932819

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts