Search
Close this search box.

COP 28 ഉച്ചകോടിയ്ക്ക് മുന്നോടിയായി യുഎഇ പ്രസിഡന്റിനെ ഫോണിൽ വിളിച്ച് ബിൽ ഗേറ്റ്സ്

Bill Gates phoned the President ahead of the COP 28 summit

ഈ വർഷം യു എ ഇയിൽ നവംബർ മുതൽ ഡിസംബർ വരെ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം COP 28 ഉച്ചകോടിയ്ക്ക് മുന്നോടിയായി യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ  മൈക്രോസോഫ്റ്റ് സ്ഥാപകനും കോടീശ്വരനുമായ ബിൽ ഗേറ്റ്സ് ഫോണിൽ വിളിച്ചു.

യുഎഇ ആതിഥേയത്വം വഹിക്കുന്ന COP 28 ഉച്ചകോടിയുടെ പ്രാധാന്യം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ അവർ ചർച്ച ചെയ്തു. കൂടാതെ പെരുന്നാൾ ആശംസകൾ അറിയിക്കുകയും യുഎഇയിലെ ജനങ്ങൾക്ക് തുടർന്നും ക്ഷേമവും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.

70,000 പ്രതിനിധികളാണ് ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുക. സർക്കാർ സ്വകാര്യമേഖലകൾ മുതൽ അക്കാദമിക് സിവിൽ സമൂഹം വരെയുള്ള രാജ്യത്തെ എല്ലാ മേഖലകളിൽ നിന്നുമുള്ളവരുടെ പങ്കാളിത്തം ഉച്ചകോടിയിൽ ഉറപ്പുവരുത്തണമെന്ന് ഉന്നത സമിതിയോട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആഹ്വാനം ചെയ്തിട്ടുണ്ട്.ദുബായ് എക്സ്​പോ സിറ്റിയിലാണ്​ ഉച്ചകോടി നടക്കുക. ഭാവി തലമുറക്കു വേണ്ടി ഭൂമിയെ സുരക്ഷിതമായി നിലനിർത്താനുള്ള നടപടികൾ അന്താരാഷ്ട്ര സമൂഹം ഇവിടെ ചർച്ച ചെയ്യും.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts